Tuesday, January 20, 2015

കാവ്യ ദര്‍പ്പണം - Sridevi Vijayan

കാവ്യ ദര്‍പ്പണം  
----------------------------
കാവ്യാംഗന കുളിച്ചീറനായ് തന്നുടെ -
കാന്തിയെ നോക്കവേ ദര്‍പ്പണത്തില്‍

ആരെയും വിസ്മയിപ്പിക്കും പ്രഭാപൂര -
മാദര്‍പ്പണത്തില്‍ പ്രതിഫലിപ്പൂ

എത്രയതുല്യമാം തൂലിക തന്നുടെ -
മാസ്മര ഭാവങ്ങളുണ്ടിവിടെ

ആയിരം കാവ്യകുസുമങ്ങളെത്തുന്ന -
മായിക സുന്ദര ലോകമിത്

ചന്തമിയലുന്ന സങ്കല്‍പ്പങ്ങളുണ്ടിതില്‍ -
പിന്നെയോ ചിന്തകളേറെയുണ്ട്

ചുറ്റുമായെത്തുന്ന ജീവി തക്കാഴ്ച തന്‍ -
ദൃശ്യങ്ങളും അതിന്‍ വിസ്മയങ്ങള്‍.

സുന്ദര സൃഷ്ടികളെന്നുമെത്തീടട്ടെ -
വന്നിടട്ടെ നവ ചൈതന്യവും

നന്മ തന്‍ സൌഹൃദമെന്നും വിരിയട്ടെ -
നമ്മുടെയീ പുതു കൂട്ടായ്മയില്‍ !!!

https://www.facebook.com/photo.php?fbid=10203723600158987&set=gm.813494192049370&type=1&theater
*****************************************


4 comments:

  1. നന്നായിരിക്കുന്നു ..

    ReplyDelete
  2. കസറിയ വരികൾ

    ReplyDelete
  3. ഈ കാവ്യലോകത്തിനു എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു...
    ശ്രീമതി ശ്രീദേവി വിജയന്റെ ‘കാവ്യദർപ്പണം’ എന്ന ആമുഖ കവിത അനുയോജ്യം തന്നെ. അഭിനന്ദനങ്ങൾ...
    മഞ്ജരി വൃത്തത്തിൽ ചിട്ടപ്പെടുത്തിയ പ്രസ്തുതകവിതയിൽ അശ്രദ്ധയാൽ ഒരു ചെറിയ പിശകു സംഭവിക്കുകയും വൃത്തം തെറ്റുകയും ചെയ്തു!! :)
    മഞ്ജരിയിൽ , ഈരടികളിൽ ഛന്ദസ്സ് (അക്ഷര )ക്രമീകരണം 12 ഉം 10 ഉം ആണല്ലൊ. എന്നാൽ -

    “ചന്തമിയലുന്ന സങ്കല്‍പ്പങ്ങളുണ്ടിതില്‍ -
    പിന്നെയോ ചിന്തകളേറെയുണ്ട് ”

    എന്ന ഈരടിയിൽ ആദ്യപാദത്തിൽ 13 അക്ഷരങ്ങൾ വന്നുപെട്ടു !
    ചെറിയൊരു മാറ്റം വരുത്തിയാൽ ആ ‘അധികപ്പറ്റി’നെ ഒഴിവാക്കാവുന്നതേയുള്ളു :)

    ചന്തമിയലുന്ന സങ്കല്‍പ്പമുണ്ടിതില്‍ -
    പിന്നെയോ ചിന്തകളേറെയുണ്ട്

    നന്ദി.

    ReplyDelete