ഉയരങ്ങളില്‍
---------------------
പുലര്‍ കാലവേള തന്‍ കാറ്റിന്‍ തലോടലിന്‍
കുളിരെന്‍റെ മേനിയറിഞ്ഞതില്ല
കലപില കൂട്ടുന്ന കിളികള്‍ തന്‍ നാദവും...
ഒരു മാത്ര കര്‍ണ്ണത്തിലെത്തിയില്ല.
---------------------
പുലര്‍ കാലവേള തന്‍ കാറ്റിന്‍ തലോടലിന്‍
കുളിരെന്‍റെ മേനിയറിഞ്ഞതില്ല
കലപില കൂട്ടുന്ന കിളികള്‍ തന്‍ നാദവും...
ഒരു മാത്ര കര്‍ണ്ണത്തിലെത്തിയില്ല.
സുരഭിലമായൊരു നറുപുഷ്പമേകിയ
സുഗന്ധവുമേതുമറിഞ്ഞുമില്ല.
ഋതു ശോഭ തന്നിലെ വര്‍ണ്ണ വിരാജിക-
ളൊരു നേരവും നോക്കി നിന്നുമില്ല.
കുളിര്‍ മഴയേകിയോരസുലഭ നിര്‍വൃതി
തഴുകിയില്ലെന്നെയൊരു നാളിലും.
ഉദയത്തിന്‍ ശോഭയും സന്ധ്യ തന്‍ കാന്തിയും
അറിയണമെന്നു നിനച്ചുമില്ല.
ഉയരങ്ങളെത്രയോ താണ്ടുവാനുണ്ടെനി-
യ്ക്കതിനായൊരോട്ടമാണി ജീവിതം.
പലതുണ്ടു നേടുവാനില്ലൊരു വിശ്രമ-
മവസാന നാളുകളെത്തും വരെ.
മലകള്‍ പലതും ചവുട്ടിക്കയറി ഞാ-
നവസാനമെത്തി കൊടു മുടിയില്‍.
ഒരു വര്‍ണ്ണവും ചുറ്റുമെങ്ങും ഞാന്‍ കണ്ടില്ല
ഒരു പുക മഞ്ഞിന്‍റെ ദൃശ്യം മാത്രം.
സുഗന്ധവുമേതുമറിഞ്ഞുമില്ല.
ഋതു ശോഭ തന്നിലെ വര്‍ണ്ണ വിരാജിക-
ളൊരു നേരവും നോക്കി നിന്നുമില്ല.
കുളിര്‍ മഴയേകിയോരസുലഭ നിര്‍വൃതി
തഴുകിയില്ലെന്നെയൊരു നാളിലും.
ഉദയത്തിന്‍ ശോഭയും സന്ധ്യ തന്‍ കാന്തിയും
അറിയണമെന്നു നിനച്ചുമില്ല.
ഉയരങ്ങളെത്രയോ താണ്ടുവാനുണ്ടെനി-
യ്ക്കതിനായൊരോട്ടമാണി ജീവിതം.
പലതുണ്ടു നേടുവാനില്ലൊരു വിശ്രമ-
മവസാന നാളുകളെത്തും വരെ.
മലകള്‍ പലതും ചവുട്ടിക്കയറി ഞാ-
നവസാനമെത്തി കൊടു മുടിയില്‍.
ഒരു വര്‍ണ്ണവും ചുറ്റുമെങ്ങും ഞാന്‍ കണ്ടില്ല
ഒരു പുക മഞ്ഞിന്‍റെ ദൃശ്യം മാത്രം.
No comments:
Post a Comment