കാവ്യ ദര്‍പ്പണം
----------------------------
കാവ്യാംഗന കുളിച്ചീറനായ് തന്നുടെ -
കാന്തിയെ നോക്കവേ ദര്‍പ്പണത്തില്‍
ആരെയും വിസ്മയിപ്പിക്കും പ്രഭാപൂര -
മാദര്പ്പണത്തില് പ്രതിഫലിപ്പൂ
----------------------------
കാവ്യാംഗന കുളിച്ചീറനായ് തന്നുടെ -
കാന്തിയെ നോക്കവേ ദര്‍പ്പണത്തില്‍
ആരെയും വിസ്മയിപ്പിക്കും പ്രഭാപൂര -
മാദര്പ്പണത്തില് പ്രതിഫലിപ്പൂ
എത്രയതുല്യമാം തൂലിക തന്നുടെ -
മാസ്മര ഭാവങ്ങളുണ്ടിവിടെ
ആയിരം കാവ്യകുസുമങ്ങളെത്തുന്ന -
മായിക സുന്ദര ലോകമിത്
ചന്തമിയലുന്ന സങ്കല്‍പ്പങ്ങളുണ്ടിതില്‍ -
പിന്നെയോ ചിന്തകളേറെയുണ്ട്
ചുറ്റുമായെത്തുന്ന ജീവി തക്കാഴ്ച തന് -
ദൃശ്യങ്ങളും അതിന് വിസ്മയങ്ങള്‍.
സുന്ദര സൃഷ്ടികളെന്നുമെത്തീടട്ടെ -
വന്നിടട്ടെ നവ ചൈതന്യവും
നന്മ തന് സൌഹൃദമെന്നും വിരിയട്ടെ -
നമ്മുടെയീ പുതു കൂട്ടായ്മയില്‍ !!!
https://www.facebook.com/photo.php?fbid=10203723600158987&set=gm.813494192049370&type=1&theater
*****************************************
മാസ്മര ഭാവങ്ങളുണ്ടിവിടെ
ആയിരം കാവ്യകുസുമങ്ങളെത്തുന്ന -
മായിക സുന്ദര ലോകമിത്
ചന്തമിയലുന്ന സങ്കല്‍പ്പങ്ങളുണ്ടിതില്‍ -
പിന്നെയോ ചിന്തകളേറെയുണ്ട്
ചുറ്റുമായെത്തുന്ന ജീവി തക്കാഴ്ച തന് -
ദൃശ്യങ്ങളും അതിന് വിസ്മയങ്ങള്‍.
സുന്ദര സൃഷ്ടികളെന്നുമെത്തീടട്ടെ -
വന്നിടട്ടെ നവ ചൈതന്യവും
നന്മ തന് സൌഹൃദമെന്നും വിരിയട്ടെ -
നമ്മുടെയീ പുതു കൂട്ടായ്മയില്‍ !!!
https://www.facebook.com/photo.php?fbid=10203723600158987&set=gm.813494192049370&type=1&theater
*****************************************

നന്നായിരിക്കുന്നു ..
ReplyDeleteകസറിയ വരികൾ
ReplyDeletekaavya theevratha
ReplyDeleteഈ കാവ്യലോകത്തിനു എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു...
ReplyDeleteശ്രീമതി ശ്രീദേവി വിജയന്റെ ‘കാവ്യദർപ്പണം’ എന്ന ആമുഖ കവിത അനുയോജ്യം തന്നെ. അഭിനന്ദനങ്ങൾ...
മഞ്ജരി വൃത്തത്തിൽ ചിട്ടപ്പെടുത്തിയ പ്രസ്തുതകവിതയിൽ അശ്രദ്ധയാൽ ഒരു ചെറിയ പിശകു സംഭവിക്കുകയും വൃത്തം തെറ്റുകയും ചെയ്തു!! :)
മഞ്ജരിയിൽ , ഈരടികളിൽ ഛന്ദസ്സ് (അക്ഷര )ക്രമീകരണം 12 ഉം 10 ഉം ആണല്ലൊ. എന്നാൽ -
“ചന്തമിയലുന്ന സങ്കല്‍പ്പങ്ങളുണ്ടിതില്‍ -
പിന്നെയോ ചിന്തകളേറെയുണ്ട് ”
എന്ന ഈരടിയിൽ ആദ്യപാദത്തിൽ 13 അക്ഷരങ്ങൾ വന്നുപെട്ടു !
ചെറിയൊരു മാറ്റം വരുത്തിയാൽ ആ ‘അധികപ്പറ്റി’നെ ഒഴിവാക്കാവുന്നതേയുള്ളു :)
ചന്തമിയലുന്ന സങ്കല്പ്പമുണ്ടിതില് -
പിന്നെയോ ചിന്തകളേറെയുണ്ട്
നന്ദി.