ആതങ്കമെന്തിനു കണ്ണാ....
-------------------------------
ആതങ്കമെന്തിനു കണ്ണാ നിനക്കിന്നു?
ചാരത്തായമ്മ യശോദയില്ലേ?
കോലക്കുഴല്‍ വിളി കേട്ടോടിയെത്തുന്ന...
ഗോക്കളും ഗോപികമാരുമില്ലേ?
-------------------------------
ആതങ്കമെന്തിനു കണ്ണാ നിനക്കിന്നു?
ചാരത്തായമ്മ യശോദയില്ലേ?
കോലക്കുഴല്‍ വിളി കേട്ടോടിയെത്തുന്ന...
ഗോക്കളും ഗോപികമാരുമില്ലേ?
വെണ്ണയും പാലും കവര്‍ന്നിടുവാനായി-
ട്ടുണ്ടല്ലോ തോഴരും നിന്‍റെ കൂടെ
കെട്ടിയുരലിലെന്നാകിലും നെഞ്ചോടു
ചേര്‍ത്തണയ്ക്കാന്‍ നിന്‍റെ തായുമില്ലേ?
വട്ടമിട്ടു നിന്‍റെ കൂടെക്കളിച്ചിടാ-
നെത്രയോ തോഴിമാരെന്‍റെ കണ്ണാ
നിത്യവും നിന്നെ ഭജിച്ചിടും രാധയു-
മെപ്പോഴുമുണ്ടല്ലോ നിന്‍റെ കൂടെ.
എന്നിട്ടുമെന്തിനായാതങ്കമിന്നു നിന്‍
മന്ദസ്മിതമൊന്നു കണ്ടില്ല ഞാന്‍
മന്ദമായെന്നിലേക്കെന്നുമെത്തീടുത്തുന്ന
പുല്ലാങ്കുഴല്‍ വിളി കേട്ടില്ല ഞാന്‍.
ട്ടുണ്ടല്ലോ തോഴരും നിന്‍റെ കൂടെ
കെട്ടിയുരലിലെന്നാകിലും നെഞ്ചോടു
ചേര്‍ത്തണയ്ക്കാന്‍ നിന്‍റെ തായുമില്ലേ?
വട്ടമിട്ടു നിന്‍റെ കൂടെക്കളിച്ചിടാ-
നെത്രയോ തോഴിമാരെന്‍റെ കണ്ണാ
നിത്യവും നിന്നെ ഭജിച്ചിടും രാധയു-
മെപ്പോഴുമുണ്ടല്ലോ നിന്‍റെ കൂടെ.
എന്നിട്ടുമെന്തിനായാതങ്കമിന്നു നിന്‍
മന്ദസ്മിതമൊന്നു കണ്ടില്ല ഞാന്‍
മന്ദമായെന്നിലേക്കെന്നുമെത്തീടുത്തുന്ന
പുല്ലാങ്കുഴല്‍ വിളി കേട്ടില്ല ഞാന്‍.
No comments:
Post a Comment