എന്‍റെ കവിതയില്‍
----------------------
----------------------
കടുത്ത വാക്കുകള്‍ കവിതയില്‍,
നിറച്ചനര്‍ത്ഥ മാക്കുവാന്‍ ഒരുക്കമില്ല ഞാന്‍.
ചെമ്മേ തുടുത്ത വാക്കുകള്‍, കവിതയില്‍
അടുക്കിവച്ചനര്‍ത്ഥ മാക്കുവാന്‍ ഒരുക്കമില്ല ഞാന്‍.
കനത്ത ചിന്തയായ്, നടിച്ചനര്‍ത്ഥ മോ
പകര്‍ത്തി വികലമാക്കുവാന്‍ ഒരുക്കമില്ലതൊട്ടുമേ.
ആസ്വാദനത്തില്‍
കടുത്ത വാക്കിന്‍ ചൂടിനാല്‍
അടുക്കുവാന്‍ വയ്യതര്‍ക്കനോടു ചൊല്ലും.
നനുത്ത കിരണങ്ങള്‍ ഇരവില്‍
തൂവുന്നോരമ്പിളി തനിക്കേറെ പ്രിയമെന്നുചൊല്ലും
വര്‍ണ്ണങ്ങളേഴും എഴുന്നുനില്ക്കും പൂവിന്
ഗന്ധമില്ലതഭംഗിതന്നെന്നു ചെടിയോടു ചൊല്ലും.
കനത്ത ചിന്തകള്‍ക്ക് അകത്തായ്
അകത്തായ് അതെന്തെന്നറിയാന്‍
അടഞ്ഞ വാതിലില്‍ മുട്ടി
മുട്ടീവിളിക്കുവാന്‍ഒരുക്കമെങ്കിലും,
അറിവിന്‍ അകകാഴ്ച കുറവെനിക്ക്
എന്നാരും,ആരുമറിയാതിരിക്കാന്‍
അടഞ്ഞ വാതിലിന്‍, അകത്തു കാഴ്ചകള്‍
അതിപ്രമാധമായ്, എനിക്കേറെ ഇഷ്ടമായ്
എന്നു മുഖത്തെഴുത്ത്,
മുറയ്ക്കെഴുതുവാനാവതില്ല
വാതിലില്‍ മുട്ടി തളര്‍ന്ന-
തശ്രു കണങ്ങളാല്‍ ഒരു കുഞ്ഞിന്‍
ജിജ്ഞാസത്തീ അണച്ചകലുവാന്‍ ഒരുക്കമല്ല.
രാജാവ് നഗ്നനെന്നോതുവാനായ്,
നിഷ്കളങ്കബാല്യത്തിന്‍ ധൈര്യം എനിക്കിന്നുമേറെ.
നിറച്ചനര്‍ത്ഥ മാക്കുവാന്‍ ഒരുക്കമില്ല ഞാന്‍.
ചെമ്മേ തുടുത്ത വാക്കുകള്‍, കവിതയില്‍
അടുക്കിവച്ചനര്‍ത്ഥ മാക്കുവാന്‍ ഒരുക്കമില്ല ഞാന്‍.
കനത്ത ചിന്തയായ്, നടിച്ചനര്‍ത്ഥ മോ
പകര്‍ത്തി വികലമാക്കുവാന്‍ ഒരുക്കമില്ലതൊട്ടുമേ.
ആസ്വാദനത്തില്‍
കടുത്ത വാക്കിന്‍ ചൂടിനാല്‍
അടുക്കുവാന്‍ വയ്യതര്‍ക്കനോടു ചൊല്ലും.
നനുത്ത കിരണങ്ങള്‍ ഇരവില്‍
തൂവുന്നോരമ്പിളി തനിക്കേറെ പ്രിയമെന്നുചൊല്ലും
വര്‍ണ്ണങ്ങളേഴും എഴുന്നുനില്ക്കും പൂവിന്
ഗന്ധമില്ലതഭംഗിതന്നെന്നു ചെടിയോടു ചൊല്ലും.
കനത്ത ചിന്തകള്‍ക്ക് അകത്തായ്
അകത്തായ് അതെന്തെന്നറിയാന്‍
അടഞ്ഞ വാതിലില്‍ മുട്ടി
മുട്ടീവിളിക്കുവാന്‍ഒരുക്കമെങ്കിലും,
അറിവിന്‍ അകകാഴ്ച കുറവെനിക്ക്
എന്നാരും,ആരുമറിയാതിരിക്കാന്‍
അടഞ്ഞ വാതിലിന്‍, അകത്തു കാഴ്ചകള്‍
അതിപ്രമാധമായ്, എനിക്കേറെ ഇഷ്ടമായ്
എന്നു മുഖത്തെഴുത്ത്,
മുറയ്ക്കെഴുതുവാനാവതില്ല
വാതിലില്‍ മുട്ടി തളര്‍ന്ന-
തശ്രു കണങ്ങളാല്‍ ഒരു കുഞ്ഞിന്‍
ജിജ്ഞാസത്തീ അണച്ചകലുവാന്‍ ഒരുക്കമല്ല.
രാജാവ് നഗ്നനെന്നോതുവാനായ്,
നിഷ്കളങ്കബാല്യത്തിന്‍ ധൈര്യം എനിക്കിന്നുമേറെ.
No comments:
Post a Comment