മഴയൊരു തേന്‍തുള്ളി
-----------------------------------
അനന്തമാം നീലാകാശം
അജ്ഞാതമാം കൈകള്‍നീട്ടി
അവര്‍ണ്ണനീയമാം ആനന്ദത്തോടെ...
അരികിലേക്കതാ മാടിവിളിക്കുന്നു..
-----------------------------------
അനന്തമാം നീലാകാശം
അജ്ഞാതമാം കൈകള്‍നീട്ടി
അവര്‍ണ്ണനീയമാം ആനന്ദത്തോടെ...
അരികിലേക്കതാ മാടിവിളിക്കുന്നു..
ഇന്നെനിയ്ക്കാവിളി രോമാഞ്ചമേകുന്നു
ഇത്രയകലെയായ് നില്ക്കുമ്പോഴും
ഇല്ലയെന്നോതുവാനാവുന്നില്ലെന്‍ ഗഗനമേ
ഇക്കിളിയേകുന്നു നിന്‍ വിളി...
ആ നീലമടിത്തട്ടിന്‍ സാന്ത്വനം
ആ നെഞ്ചിലെ സ്നേഹാമ്യതം
നുകരുവാനാശയായെന്‍മനം
പിടഞ്ഞോടുന്നതിദ്രുതം നിന്നിലേക്ക്....
പിന്നെയുമെന്തിനോ പിന്‍വിളി
പിന്‍മാറി മാര്‍ഗ്ഗത്തില്‍ നില്ക്കുവാനായ്
പിന്‍തള്ളുവാനാവുന്നില്ലിന്നലെകള്‍
പൊയ്പ്പോയൊരോര്‍മ്മയില്‍ ബന്ധിതയായ്....
കണ്ണീരിനുപ്പും നീ ബാഷ്പമായ് മാറ്റി
കയ്പേറുമശ്രു തേന്‍തുള്ളിയാക്കി
കണ്ണെത്താദൂരത്തു വാരി വിതറുമ്പോള്‍
കണ്ടില്ലയെന്നോയെന്നുള്ളിന്‍ തേങ്ങലുകള്‍...!!!
ഇത്രയകലെയായ് നില്ക്കുമ്പോഴും
ഇല്ലയെന്നോതുവാനാവുന്നില്ലെന്‍ ഗഗനമേ
ഇക്കിളിയേകുന്നു നിന്‍ വിളി...
ആ നീലമടിത്തട്ടിന്‍ സാന്ത്വനം
ആ നെഞ്ചിലെ സ്നേഹാമ്യതം
നുകരുവാനാശയായെന്‍മനം
പിടഞ്ഞോടുന്നതിദ്രുതം നിന്നിലേക്ക്....
പിന്നെയുമെന്തിനോ പിന്‍വിളി
പിന്‍മാറി മാര്‍ഗ്ഗത്തില്‍ നില്ക്കുവാനായ്
പിന്‍തള്ളുവാനാവുന്നില്ലിന്നലെകള്‍
പൊയ്പ്പോയൊരോര്‍മ്മയില്‍ ബന്ധിതയായ്....
കണ്ണീരിനുപ്പും നീ ബാഷ്പമായ് മാറ്റി
കയ്പേറുമശ്രു തേന്‍തുള്ളിയാക്കി
കണ്ണെത്താദൂരത്തു വാരി വിതറുമ്പോള്‍
കണ്ടില്ലയെന്നോയെന്നുള്ളിന്‍ തേങ്ങലുകള്‍...!!!
No comments:
Post a Comment